ക്രിസ്ത്യാനിത്വം എന്നത് ഇടുങ്ങിയ വഴി

നിങ്ങൾ നിങ്ങളുടെ ബൈബിൾ തുറന്ന് ശ്രദ്ധയോടുകുടി  വായിക്കുകയാണെങ്കിൽ, നിങ്ങൾ  മുൻപ്  അറിഞ്ഞിട്ടില്ലാത്ത ഒത്തിരി കാര്യങ്ങൾ കണ്ടെത്തിയെന്നുവരാം.

പരിശുദ്ധ ജീവിതത്തിലേക്കുള്ള ദൈവത്തിൻ വിളിയെ അനുസരിക്കുകയും, പഴയകാല പാപങ്ങളുടെ വഴികളെവിട്ട ജനങ്ങളാണ് പരിശുദ്ധ വേദവചനത്തിൽ സഭ എന്നതിന് അർഥം.

എഫെസ്യർ 2:1–3; 1 പത്രോസ് 1:14–16; അപ്പൊ.പ്രവ 2:40

ഈ കാരണങ്ങളാൽ ഓരോ ക്രിസ്ത്യനിയും പരിശുദ്ധരാണ്.

1.കൊരി 1:2; എഫെസ്യർ 1:1.

ആരൊക്കെയാണോ ഈ ശുദ്ധികരണത്തെ ഉപേക്ഷിക്കുന്നത് അവർക്ക്

ദൈവത്തെ കാണാൻ കഴിയില്ല ‑എബ്രായർ 12:14.

സഭ എന്നത് വിശുദ്ധന്മാരുടെ കൂട്ടായിമയാണ് — 1.കൊരി 3:16–17.

ആരോക്കയാണോ പാപത്തിൽ വസിക്കുന്നത് അവർ സഭയോട്

ചേർന്നവരല്ല — മത്തായി 18:15–18 ; 1.കൊരി 5:1–13; 1.യോഹ 3:5–10.

ദൈവം ഓരോ ക്രിസ്ത്യനിക്കും പ്രലോഭനങ്ങളെ തരണം ചെയ്യുന്നതിന്‌ ശക്തി നൽകുന്നു.

ദൈവം നമ്മെ  അവന്  പ്രീതികരമായരീതിയിൽ ജീവിക്കാൻ സഹായിക്കുന്നു. 1 കൊരി 10:13; റോമർ 6:12–14, 17–18

ക്രിസ്ത്യനി എന്നതതിനർത്ഥം എന്നത് — തങ്ങളുടെ എല്ലാ തീരുമാനങ്ങളിലും യേശു ക്രിസ്തുവിനെ പിൻഗമിക്കുന്ന  വ്യക്തിയാണ്.
യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നതിന് അർത്ഥം അവനെ

അനുസരിക്കുക എന്നതാണ്.

യോഹ 3:30, 15:7, 10:14; മത്തായി 7:21–23; ലൂക്കോസ് 14:25–35.

പുതിയ നിയമത്തിലുള്ള “ക്രിസ്ത്യനി”, “ശിഷ്യൻ”, “സഹോദരൻ”,

“ദൈവത്തിൻ മക്കൾ ” എന്നീ  സംബോധനകളുടെ അർത്ഥം ഒന്നാണ്.

ഒരാൾ ക്രിസ്ത്യനിയാകുന്നത് ഒരു വ്യക്തിപരമായ തീരുമാനമാണ്
യോഹ 1:12, ആ  നിമിഷം മുതൽ  തങ്ങളുടെ എല്ലാ തെറ്റായ  പ്രവർത്തികളെക്കുറിച്ച് മാനസാന്തരപെടാനും, അത് ഏറ്റു പറയാനും തയ്യാറായിരിക്കും- യാക്കോബ് 5:16;
ക്രിസ്ത്യനികൾ തങ്ങളുടെ പഴയകാല ജീവിതത്തിനനുസരിച്ച് ജീവിക്കുകയില്ല. 1യോഹ 1:9, റോമർ 12:1–2.
യേശുവിൻ ശിഷ്യന്മാർ ദൈവം അവരെ മാറ്റുന്നതിനും, അവിടുത്തെ

താൽപര്യത്തെ ചെയ്യുന്നതിനും തയ്യാറായിരുന്നു.

എഫെസ്യർ 2:10 , റോമർ 12:1–2,

ഈ കാരണങ്ങളാൽ ക്രിസ്ത്യനികൾ പ്രബോധിപ്പിക്കുന്നതിനും, ഒന്നിച്ച് ഗ്രഹിക്കുന്നതിനും, തമ്മിൽ തമ്മിൽ ഗുണദോഷിക്കുന്നതിനും പലപ്പോഴും കൂടിവന്നിരുന്നു. അപ്പൊ പ്രവ  2:37–47, എബ്രായർ 3:12–14

ക്രിസ്ത്യനികൾ അപ്പൊസ്തലന്മാരുടെ ഉപദേശത്തിൽ തുടർന്നുപോന്നു.
അപ്പൊ പ്രവ 2:42, എഫെസ്യർ 2:20, 2.തിമോ 3:16.

എന്നാൽ ദൈവവചനത്തെ വിരൂപമാക്കുന്ന മാനുഷിക പാരമ്പര്യോപദേശത്താലല്ല. ആരൊക്കെയാണോ മാനുഷിക പാരമ്പര്യത്തിനു പിന്നാലെ പോകുന്നത് അവർക്ക് എന്നുടെ ശിഷ്യർ ആകുവാൻ കഴിയില്ല എന്ന് യേശു പറയുന്നു. മാർക്കോസ് 7:6–9 ‚ഗലാത്യർ 1:8–9,

2.യോഹ 9–11, യൂദാ 3 (താരതമ്യപെടുത്തുക ‑ആവർത്തനപുസ്തകം 4:2, സദ്യശവാക്യങ്ങൾ 30:6)
ക്രിസ്ത്യനികൾ “തിരഞ്ഞെടുത്ത ജനമെന്നും” “രാജപുരോഹിതഗണമെന്നും” ബൈബിൾ പറയുന്നു ‑1.പത്രോസ് 2:5–9.

അവരുടെ ജീവിതത്തിലുടെ മറ്റുള്ളവർക്ക് ഉത്തമ മാതൃക നൽകുകയും, മറ്റുള്ളവരെ ദൈവവുമായ്   അനുരെന്ജനപ്പെടുത്തുന്നതിനും, യേശുവിനെ പിൻഗമിക്കുന്നതിനും വിളിച്ചിരുന്നു. 2.കോരി 5:20, മത്തായി 5:13–16.

ദൈവവുമായുള്ള അനുരെന്ജനവും, പാപത്തിൻ നിന്നുള്ള വിടുതലും

ഈ വഴിയിൽ ഉടനീളം യേശു നമ്മെ സ്നേഹിച്ചതുപോലെ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നതിന് പ്രാപ്തരാക്കുന്നു.

നമ്മെ വിളിച്ചിരിക്കുന്നത് മനുഷ്യരെ ആരാധിക്കുന്നതിനാണ് എന്നു പറയുന്ന ഒരു  വരിപോലും പുതിയ നിയമത്തിൽ കാണാൻ കഴിയില്ല. അതുപോലെ മനുഷ്യരെ അഭിവന്ദ്യത (സമാരാധന) ചെയ്യുന്നത്തിലുടെ ദൈവവുമായുള്ള ബന്ധം ബലപ്പെടുത്താൻ കഴിയില്ല.

മനുഷ്യരെയും, ദൈവദൂദന്മരെയും ആരാധിക്കുന്നത് ബൈബിൾ ശക്തമായ് വിലക്കുന്നു.

മാറിയ‑മാർക്കോസ് 3:31–25, ലൂക്കൊസ് 11:27–28, റോമർ 1:23

പത്രോസ് ‑മത്തായി 16:22–23, അപ്പൊ പ്രവ 10:25–26, ഗലാത്യർ 2:11–16.

വിശുദ്ധർ- അപ്പൊ പ്രവ 14:8–18,2. കോരി 3:4–9, 4:6
ദൂദന്മാർ‑കൊലൊ 2:18 , വെളിപാട്‌ 19:10, 22:8–9.

ത്രിത്വദൈവത്തെ മാത്രമെ ക്രിസ്ത്യനികൾ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്നത് ‑മത്തായി 4:10 ‚യോഹ 4:23–24 ‚അപ്പൊ പ്രവ 4:10–12. ഇതുവരെയും നിങ്ങൾ ദൈവവചനം വായിച്ചിട്ടില്ലെങ്കിൽ  അതിനായി ശ്രമിക്കുകയും, നിങ്ങളെത്തന്നെ ദൈവവചനവുമായ് അഭിമുഖീകരിക്കുകയും ചെയ്യുവിൻ.

ധൈര്യമെടുത്ത്,തുറന്ന മനസ്സോടെ നിങ്ങൾ ദൈവത്തിൻ മുൻപിൽ എങ്ങനെ നിൽക്കുന്നു എന്ന് നോക്കികാണുവിൻ.

നിങ്ങളുടെ മനസ്സാക്ഷിക്ക് ചെവികൊടുക്കുവിൻ.

മറ്റുള്ളവരെപോലെ ജീവിച്ചാൽ മതി, അല്ലെങ്കിൽ നിങ്ങൾ  മറ്റുള്ളവരേക്കാൾ മെച്ചപ്പെട്ടവൻ എന്നും, മോശമാണെന്നും തുടങ്ങിയ ഒഴിവ്കഴിവ്  പറയാനുള്ള ആഗ്രഹത്തിന് “ഇല്ല” എന്നു പറയുവിൻ.

ഇതു മനസ്സിൽ കരുതുവിൻ:” ഇടുക്കുവാതിലിലുടെ അകത്തു കടപ്പിൻ; നാശത്തിലേക്കുപോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കെലേക്കുള്ള പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുംമുള്ളത്;അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ”. (മത്തായി 7:13–14)

Scroll to top ↑