മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ജീവിക്കുന്നത്

ദൈവത്തിൻ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. കർത്താവിൻറെസാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. കർത്താവിൻറെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു കർത്താവിൻറെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. ദൈവ ഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; കർത്താവിൻറെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു. (സങ്കീർത്ത 19:7–11)

മനുഷ്യന് തനിക്കു  ആവശ്യമായത് എല്ലാം ഉണ്ടെങ്കിലും,  അവന്റെ ഹ്രദയത്തിൽ ശൂന്യത ഉണ്ടാകും.

സൗഹൃദത്തിലൂടെയും, വിനോദങ്ങളിലൂടെയും,മുതലായവ, മനുഷ്യർ തങ്ങളെ തന്നെ തിരക്കിലാക്കുന്നു, എന്നാൽ സ്രഷ്ടാവായ ദൈവത്തോടുള്ള ബന്ധം കൊണ്ടുമാത്രമേ ഈ  ശൂന്യത നിറയിക്കാൻ കഴിയുകയൊള്ളു. ദൈവവും, അവിടുത്തെ   വചനവും  മുലം എങ്ങനെയാണ് വിശ്വാസികൾ സന്തോഷത്താൽ നിറഞ്ഞത് എന്ന് ബൈബിളിൽ കാണാൻ കഴിയും. ഈ സന്തോഷം കടന്ന് പോകുന്ന ഒന്നല്ല, ഇത്  ശാശ്വതമായ സന്തോഷമാണ്,മറ്റൊരു ആൾക്കും എടുത്തുകൊണ്ടു പോകുവാൻ കഴിയുകയില്ല.

യഥാർത്ഥ  അപ്പം

ലൗകീക കാര്യങ്ങളിലാണ് ധാരാളം മനുഷ്യർ കേന്ദ്രീകരിക്കുന്നത്, എന്നാൽ അത് എന്നേക്കും  നിലനിൽക്കുന്നതല്ല, യേശു ഇങ്ങനെ പറഞ്ഞു,

“അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (മത്തായി 4:4)

നമ്മുടെ ശരീരവളർച്ചയിക്കുവേണ്ടി മുന്ന് നേരം ഭക്ഷണം കഴിക്കാൻ നാം മറക്കുകയില്ല, അതുപോലെ  ദൈവത്തിൻ  വചനവും നമ്മുടെ ആത്മീയവളർച്ചക്കായി ആവശ്യമാണ്. മനുഷ്യനിൽ ശരീരം മാത്രമല്ല ഉൾകൊള്ളുന്നത്‌ കുടാതെ ആത്മാവും ഉണ്ട്. നമ്മുടെ ശരീരം അദൃശ്യവും ശാശ്വതവുമാണ്, അതുകൊണ്ട് നാം അതിന് വളരെ ശ്രദ്ധ കൊടുക്കണം.

 സ്നേഹിക്കുന്ന ദൈവം

ദൈവം മനുഷ്യനു നൽകിയ സുപ്രധാന കല്പന എന്നത് അവിടുത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കണം എന്നതാണ്:

യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. (ആവ൪ത്തനപുസ്തകം 6:4–7)

ദൈവത്തോടുള്ള സ്നേഹവും, ബൈബിൾ വായിക്കുന്നതും തമ്മിൽ ആഴമായി  ബന്ധപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ യഥാർത്ഥമയി സ്നേഹിക്കുന്നു എങ്കിൽ,ദൈവത്തിന്റെ വചനത്തിലുടെ അവിടുത്തെ അറിയാനുള്ള ആഗ്രഹവും ഉണ്ടാകും. നാം ദൈവവചനത്തിനായ്‌ സമയം എടുക്കാതെയും ജീവിതത്തിൽ പ്രവർത്തികമാക്കാതെയുമിരുന്നാൽ, അത് ദൈവത്തോടുള്ള സ്നേഹത്തിന്റെ കുറവിനെ കാണിക്കുന്നു. യേശു ഇതിനെകുറിച്ചു പറഞ്ഞു:

എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. (യോഹന്നാൻ 14:23)

ശരിയായ പ്രാധാന്യം കൊടുത്തുകൊണ്ട് മറിയം ദൈവത്തോടുള്ള തന്‍റെ സ്നേഹത്തെ പ്രകടിപ്പിക്കുകയുണ്ടായി. അവൾ യേശുവിന്‍റെ വചനം കേൾക്കുന്നത്  തിരഞ്ഞെടുത്തു, ഇതിനെ അവിടുന്ന് 

അഭിനന്ദിക്കുകയുണ്ടായി:

പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. കർത്താവു അവളോടു: “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല. (ലൂക്കൊസ് 10:38–42)

ദൈവത്തിൻ വചനം പ്രകാശമാണ്

നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. (സങ്കീർത്ത 119:105)

നാം ചെയ്തുപോയ പാപങ്ങളും, തെറ്റായ അനേകം തീരുമാനങ്ങളും മുലം നമ്മുടെ ജീവിതങ്ങൾ ഹാനികരിക്കപ്പെട്ടു. ഈ ക്ഷതം നന്നാക്കുന്നതിനുള്ള ഒരേ ഒരു വഴി ദൈവത്തിലേക്ക് തിരിയുകയും, അവിടുത്തെ ഹിതം ചെയ്യാനുള്ള ആഗ്രഹം ആഴപെടുത്തുകയുമാണ്‌. നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത് ഇരുളിൽ നടക്കുന്നതിൽ ചെന്ന് അവസാനിക്കും,അതായത്,പാപത്തിൽ,കാരണം ദൈവത്തിൻ വചനം  പരിശുദ്ധ മാർഗത്തിലുടെയുള്ള അനുദിന ജീവിതം നയിക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ തരുന്നു. പഴയ നിയമത്തിലെ വിശ്വാസികളും ദൈവത്തിന്റെ വചനം മുലം ലഭിക്കുന്ന ബലത്തെ അനുഭവിച്ചു.

ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. (സങ്കീർത്ത 119:9)

ദൈവവചനം കൊണ്ടുള്ള വിശുദ്ധീകരണം

ആരെങ്കിലും  തുറന്ന ഹ്രദയത്തോടെ ബൈബിൾ വായിക്കുകയാണെങ്കിൽ,അവൻ പരിശുദ്ധ ദൈവത്തെ നേരിൽകാണും. അവിടുത്തെ  പരിശുദ്ധതയുടെ  പ്രകാശത്തിൽ തൻറെ പാപങ്ങളെയും, കുറവുകളെയും നേരിൽ കാണുന്നതിനും ഇടയാകും.

ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു. (എബ്രായർ 4:12–13)

ദൈവത്തിന്റെ വചനകൊണ്ടുള്ള വിശുദ്ധികരണം ദൈവത്തെ കണ്ടുമുട്ടുന്നതിനായ് ഒരുങ്ങുന്നതിനായ് നമ്മെ സഹായിക്കുന്നു. അതിനാൽ. അവസാന ദിവസത്തിലെ വിധിനിർണയത്തിലുള്ള ദൈവത്തിന്റെ മാനദണ്‌ഡത്തിനു തക്കവണ്ണം നാം ജീവിക്കണം.

യേശുവിന്റെ വചനങ്ങൾക്ക് നമ്മുടെ പാപങ്ങളിൽനിന്നു വിശുദ്ധീകരിക്കാനുള്ള ശക്തിയുണ്ട്.

സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു. (യോഹന്നാൻ 17:17)

ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. (സങ്കീർത്ത 119:11)

എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്നേഹിപ്പിൻ. കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം. (1 പത്രൊസ് 1:22–25)

ഇവിടെ  ദൈവത്തിന്റെ നിത്യ വചനം നശിച്ചു പോകുന്ന കാര്യങ്ങളുമായി ഒത്തുനോക്കുന്നു.

ദൈവവചനം വായിക്കുന്നതിനുള്ള  സമീപനം

ഒത്തിരി ആളുകൾ ബൈബിൾ വായിക്കുന്നു, ഒരു ആചാരമെന്നപോലെ ദിവസവും ചില അദ്ധ്യായങ്ങൾ. ഇങ്ങനെ  കാണുന്ന “മാന്ത്രികമായ” തത്വങ്ങൾ പൂർണമായി ബൈബിൾ വായിക്കുന്നതിന്‍റെ ലക്ഷ്യത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. നാം ദൈവത്തോട് പ്രാർത്ഥനയിലുടെ സംസാരിക്കുന്നതുപോലെ, ദൈവവും അവിടുത്തെ മക്കളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പഴയ പാപങ്ങളുടെ സ്വാധീനം മൂലം, നമ്മുടെ ആഗ്രഹങ്ങളെ ദൈവം നൽകിയ പ്രാർത്ഥനയുടെ മറുപടിയായി കാണുന്ന  ഒരു അപകടത്തിലാണ്. ഒരു വശത്ത്‌, ബൈബിളിലുള്ള ദൈവത്തിൻ വചനം മാറ്റം വരാത്തതാണ്. നമുക്ക് തുറന്ന ചെവിയും ആത്മാര്‍ത്ഥമായ ഹൃദയവും ഉണ്ടെങ്കിൽ, വ്യത്യസ്തമായ സന്ദര്‍ഭങ്ങളിൽ ദൈവത്തിൻ  വചനത്തിന്  നമ്മോട് സംസാരിക്കാൻ കഴിയും.

നാം ഒരു ആചാരമയിട്ടൊ അല്ലെങ്കിൽ വിവരങ്ങൾ അറിയുന്നതിനുനായി മാത്രം  ബൈബിൾ വായിക്കരുത്, എന്നാൽ ഒരു ആഴമായ ദൈവീക ബന്ധത്തിനായും, നീധിപൂർവമായ ജീവിതം നയിക്കുന്നതിനുമായിരിക്കണം.

ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. (യോഹന്നാൻ 6:68)

മുൻപ്, ഞങ്ങളിൽ ചിലർ തെറ്റായ രീതിയിലാണ്‌ ബൈബിൾ വായിച്ചിരുന്നത്, എന്നാൽ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഏതാണ് ദൈവവചനത്തോടുള്ള

യഥാർത്ഥ സമീപനം എന്നത് കണ്ടെത്തി. അതുപോലെ ബൈബിൾ വായിക്കുന്നതിനും സംസരിക്കുന്നതിനുമായ് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

ദൈവവചനം നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കുന്നത്

ദൈവ വചനം വായിക്കുന്നത്  യേശുവിന്റെ വചനങ്ങൾ കേൾക്കുന്നതുപോലെയാണ്. എന്നാൽ കേൾക്കുക മാത്രം മതിയാകില്ല; പ്രവർത്തിയും സുപ്രധാനമാണ്.യേശു ഇങ്ങനെ പറഞ്ഞു.

എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും. ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” (മത്തായി 7:21–27)

എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. (യാക്കോബ് 1:22)

“നമുക്ക്  യഥാർത്ഥ  സത്യം എന്നത്  എന്ത് എന്ന് അറിയാൻ കഴിയില്ല അല്ലെങ്കിൽ ഓരോ മനുഷ്യനും അവരുടെതായ സത്യം ഉണ്ട് എന്ന് ” കുറെ ആളുകൾ പറയുന്നു. എന്നാൽ യേശുവിന്റെ വചനത്തിലുടെ  യഥാർത്ഥ  സത്യം  എന്ത് എന്ന് നാം  അറിയുന്നു. ഈ സത്യത്തിനു മാത്രമാണ് നമുക്ക് വിടുതൽ നൽകാനുള്ള  ശക്തിയുള്ളത്.

തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു. (യോഹന്നാൻ 8:31–32)

“നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.“ (സങ്കീർത്ത 119:164)

ഞങ്ങളുമായി ഒരുമിച്ചു  ബൈബിൾ വായിക്കുന്നതിനായി നിങ്ങളെ  ക്ഷണിക്കുന്നു.   

ഞങ്ങൾ യേശുവിനെ പിൻഗമിക്കാൻ തീരുമാനം എടുത്ത ചില ക്രിസ്ത്യനികളാണ്. ആദ്യമ ക്രിസ്ത്യാനികളും, ബൈബിൽ വിവരിച്ചിരിക്കുന്ന അവരുടെ ജീവിതവും ഇന്ന് പ്രായോഗികമായി യേശുവിനെ എങ്ങനെ പിൻഗമിക്കണം എന്ന് ഞങ്ങൾ കാണുന്നു. ഞങ്ങൾ ഒരു പ്രത്യേക സമുദായത്തിൽപെടുന്നരോ,  മതപരമായ സ്ഥാപനമോ അല്ല. അതുമല്ല പുതുതായ് ഒന്ന് തുടങ്ങാനും ഉദ്ദേശിക്കുന്നില്ല. ബൈബിളിൽ കൊടുത്തിരിക്കുന്ന നമ്മുടെ സഹോദരന്മാരുടെ ഉത്തമ മാതൃക പിൻഗമിക്കുന്നു. ഞങ്ങൾക്ക് വിശ്വാസം എന്നത് യാഥാര്ത്ഥ്യമാണ്,അത് നമ്മുടെ ജീവിതത്തിൻറെ എല്ലായിടത്തും വ്യാപിപ്പിക്കുന്നു.

നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. (1 യോഹന്നാൻ 3:14–16)

Scroll to top ↑